മീ ടൂവില്‍ വിവാദ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി ബിപാഷ ബസു

ഫിലിം ഡസ്ക്
Friday, October 12, 2018

Image result for bipasha basu

ദില്ലി: മീ ​ടൂ വിവാദത്തില്‍ ആ​രോ​പ​ണം നേരിടുന്ന സം​വി​ധാ​യ​ക​ൻ സാ​ജി​ദ് ഖാ​നെ​തി​രെ ബോ​ളി​വു​ഡ് നടി ബി​പാ​ഷ ബ​സുവും രംഗത്തെത്തി. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ബിപാഷയുടെ വെളിപ്പെടുത്തല്‍. ഹം​ഷ​ക​ൽ​സ് എന്ന സി​നി​മ​യു​ടെ ചിത്രീകരണത്തിനിടെയാണ് സാജിദ് ഖാന്‍ മോശമായി പെരുമാറിയതെന്നും അവര്‍ വ്യക്തമാക്കി.

Image result for bipasha basu

തനിക്ക് മാത്രമല്ല മറ്റ് നടിമാര്‍ക്കും ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീ​ക​ൾ​ക്ക് അ​പ​മാ​ന​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മാണ് സാജിദ് ചിത്രങ്ങളില്‍ ഉണ്ടാകാറുള്ളതെന്നും ബിപാഷ പറഞ്ഞു. വഷളത്തവും അശ്ലീലവും നിറഞ്ഞ തമാശകളാണ് സാജിദ് നടത്താറുള്ളത്. ചിത്രത്തിന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ​ നി​ന്നും 2014 ൽ പി​ൻ​മാ​റി​യിരുന്നതായും ബിപാഷ വ്യക്തമാക്കി. ഇത് സാ​ജി​ദ് ഖാ​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണെ​ന്നും അവര്‍ പറഞ്ഞു. ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Image result for bipasha basu

അതിക്രമങ്ങളെക്കുറിച്ച് മീടൂ ക്യാമ്പെയിന്‍റെ ഭാഗമായി സ്ത്രീകള്‍ തുറന്നുപറയുന്നതില്‍ സന്തോഷമുണ്ടെന്നും ബിപാഷ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മുതിരുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാക്കാന്‍ കഴിയട്ടെയെന്നും അവര്‍ പ്രത്യാശിച്ചു.

അതേസമയം സംവിധായകന്‍ സാജിദ് ഖാനെതിരായ മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം അക്ഷയ്കുമാര്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴാണ് അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ വായിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്ന വിവരം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.

Image result for bipasha basu

ഹൗസ്ഫുള്‍ 4 സംവിധായകന്‍ സാജിദ് ഖാനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മൂന്ന് യുവതികളാണ് ഇന്നലെ രംഗത്തെത്തിയത്. നടി റേച്ചല്‍ വൈറ്റ്, സഹസംവിധായിക സലോണി ചോപ്ര, മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് മാധ്യമങ്ങളോട് തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാതെ തന്നെ സാജിദിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഹംഷക്കല്‍സ്, ഹിമ്മത്‌വാല, ഹേയ് ബേബി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാജിദ് ഖാന്‍ നൃത്ത സംവിധായികയും സംവിധായികയുമായ ഫറാ ഖാന്റെ സഹോദരനുമാണ്.

Image result for bipasha basu

സാജിദ് നദിയാദ്‌വാല നിര്‍മ്മിക്കുന്ന ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം ലണ്ടനിലും ജയ്‌സാല്‍മീറിലുമായി 70 ശതമാനം പൂര്‍ത്തിയായിരുന്നു. മുംബൈയിലാണ് അടുത്ത ഷെഡ്യൂള്‍ നടക്കേണ്ടിയിരുന്നത്. സംവിധായകനൊപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാനാ പടേക്കറും മീ ടൂ ആരോപണത്തിന്‍ നിഴലിലാണ് എന്നതുകൂടി കണക്കിലെടുത്താണ് അക്ഷയ് കുമാറിന്റെ പിന്മാറ്റമെന്ന് നിര്‍മ്മാണക്കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഹൗസ്ഫുള്‍ 4ന്റെ സംവിധായകസ്ഥാനത്തുനിന്ന് സാജിദ് ഖാനും പിന്മാറിയിട്ടുണ്ട്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുന്നത് വരെ താന്‍ മാറി നില്‍ക്കുകയാണെന്ന് സാജിദ് ട്വീറ്റ് ചെയ്തു.

×