ഇന്ത്യന്‍ സേനയില്‍ സ്വവര്‍ഗ്ഗ ലൈംഗീകത അനുവദിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്: സ്വവര്‍ഗ്ഗ ലൈംഗീകതയില്‍ സൈന്യം യാഥാസ്ഥിതികമാണ്: വിവാഹേതര ബന്ധവും അംഗീകരിക്കാനാകില്ല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ന്യൂ​ഡ​ല്‍​ഹി: സ്വവര്‍ഗ്ഗ ലൈം​ഗീ​ക​ത ഇ​ന്ത്യ​ന്‍ സേ​ന​യി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത്. സ്വ​വ​ര്‍​ഗ ലൈം​ഗി​ക​ത കു​റ്റ​ക​ര​മ​ല്ലാ​താ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര​സേ​ന​യി​ല്‍ സ്വ​ര്‍​ഗ ലൈം​ഗീ​ക​ത അ​നു​വ​ദി​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ സൈ​ന്യം യാ​ഥാ​സ്ഥി​തി​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ സ്വ​വ​ര്‍​ഗ​ര​തി കു​റ്റ​ക​ര​മ​ല്ലെ​ന്നു സു​പ്രീം​കോ​ട​തി വി​ധി​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

സൈ​ന്യ​ത്തി​നു​ള്ളി​ല്‍ സ്വ​വ​ര്‍​ഗ ലൈം​ഗി​ക​ത അ​നു​വ​ദി​ക്കാ​നാ​വി​ല്ല. സൈ​നി​ക നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ക്കാ​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം സൈ​ന്യം നി​യ​മ​ത്തി​ന് അ​തീ​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ങ്ങ​ള്‍ സൈ​ന്യ​ത്തി​ല്‍ ചേ​ര്‍​ന്നാ​ല്‍ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കി​ല്ല. കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. വി​വാ​ഹേ​ത​ര ബ​ന്ധ​വും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

×