Advertisment

കുടുംബത്തിലെ രണ്ട് പേർക്ക് കോവിഡ്; ബിപ്ലബ് കുമാർ ദേബ്‌ സ്വയം നിരീക്ഷണത്തിൽ പോയി

New Update

അഗർത്തല: ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്‌ സ്വയം നിരീക്ഷണത്തിൽ പോയി. സ്വന്തം വീട്ടിലാണ് ദേബ് ക്വാറന്റീനിൽ കഴിയുന്നത്. കുടുംബത്തിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുൻകരുതൽ.

Advertisment

publive-image

ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ച വിവരവും താൻ നിരീക്ഷണത്തിൽ പോകുന്ന കാര്യവും ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്.

കോവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

quarantine home quarantine biplav deb
Advertisment