Advertisment

ബിപ്ലബ് ദേബിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ‘വ്യാജ വാര്‍ത്ത’ ;അനുപം പോളിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

New Update

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ‘വ്യാജ വാര്‍ത്ത’ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് അറസ്റ്റിലായ അനുപം പോളിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ കെട്ടിച്ചമച്ചു, ചതി, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് അനുപം പോളിതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

publive-image

ഏപ്രില്‍ 26 മുതല്‍ ഒളിവിലായിരുന്ന അനുപം പോളിനെ ജൂണ്‍ 12ന് ദല്‍ഹിയില്‍ നിന്ന് ത്രിപുര ക്രൈബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശര്‍മിസ്ത മുഖര്‍ജിയുടെ മുന്‍പില്‍ ഇന്നലെയാണ് പൊലീസ് അനുപം പോളിനെ ഹാജരാക്കിയത്. ചൊവ്വാഴ്ച ഇയാളെ വീണ്ടും കോടതിക്ക് മുന്‍പില്‍ ഹാജരാക്കും.

അനുപം പോളിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സൈകാത് തലാപത്രയെയും പൊലീസ് കോണ്‍സ്റ്റബിളിനെയും ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹരജി നല്‍കിയതായിട്ടായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.

വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിപ്ലബിന്റെ ഭാര്യ നീതി ദേബും രംഗത്തെത്തിയിരുന്നു. വിലകുറഞ്ഞ പ്രചാരണതന്ത്രമാണ് തന്റെ ഭര്‍ത്താവിനെതിരായ വാര്‍ത്തയെന്നാണ് നീതി ദേബ് ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisment