Advertisment

പക്ഷിപ്പനി മനുഷ്യനിലേക്കു പടരുമെന്ന ആശങ്ക വേണ്ട; കേരളത്തില്‍ സ്ഥിരീകരിച്ച എച്ച്5 എന്‍8 നിലവില്‍ മനുഷ്യനിലേക്ക് പടരുന്നതല്ലെന്ന് വിദഗ്ധര്‍

New Update

ആലപ്പുഴ : പക്ഷിപ്പനി മനുഷ്യനിലേക്ക് പടരുമെന്ന ആശങ്കവേണ്ടെന്ന് വിദഗ്ധര്‍. 144 ഇനം പക്ഷിപ്പനി വൈറസുകള്‍ കണ്ടെത്തിയിട്ടുള്ളതില്‍ കേരളത്തില്‍ സ്ഥിരീകരിച്ച എച്ച്5 എന്‍8 നിലവില്‍ മനുഷ്യനിലേക്ക് പടരുന്നതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

publive-image

അതേസമയം പന്നികളിലോ മറ്റോ പിടിപെട്ട ശേഷം വൈറസിനു രൂപമാറ്റം സംഭവിക്കുകയും അത് കഴിഞ്ഞ് മനുഷ്യനിലേക്കു പടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കി മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ക്രിസ്മസ്, പുതുവത്സര സമയത്ത് വളര്‍ച്ചയെത്തിയ താറാവുകളെല്ലാം വിറ്റുപോയിരുന്നു. അതിനും ഒരാഴ്ച മുന്‍പേ താറാവുകള്‍ ചിലയിടങ്ങളില്‍ ചത്തു തുടങ്ങിയിരുന്നെന്നു വിവരമുണ്ട്. എന്നാല്‍ അവയിലൊന്നും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. ഇതു ഭക്ഷിച്ചവരോ കൈകാര്യം ചെയ്തവരോ പേടിക്കേണ്ടതില്ലെന്ന് വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ധര്‍ വ്യക്തമാക്കി.

പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാല്‍പ്പതിനായിരത്തോളം പക്ഷികളെയാണ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. ഇന്നലെ ആലപ്പുഴയില്‍ 20000ത്തോളം പക്ഷികളെ കൊന്നു.

ശേഷിക്കുന്ന 15,000ഓളം പക്ഷികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി സ്ഥിരീകരിച്ച ഭാഗങ്ങളില്‍ ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Bird flu
Advertisment