Advertisment

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു, രാജ്യത്ത് 9 സംസ്ഥാനങ്ങളില്‍ രോഗബാധ

New Update

ഡല്‍ഹി: ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒന്‍പതു സംസ്ഥാനങ്ങളില്‍ രോഗബാധ കണ്ടെത്തി. കേരളം, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലാണ് നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Advertisment

publive-image

കൂടുതല്‍ ഇടങ്ങളില്‍ പക്ഷികളില്‍ രോഗ ബാധ കണ്ടെത്തിയതോടെ ജാഗ്രത ശക്തമാക്കി. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്ന് അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സമിതിക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കും.

ഹരിയാനയിലാണ് രാജ്യത്ത് ഇതുവരെ കൂടുതല്‍ പക്ഷികള്‍ രോഗബാധ മൂലം ചത്തത്. നാലു ലക്ഷത്തിലേറെ പക്ഷികള്‍ കഴിഞ്ഞ ആഴ്ചകളില്‍ ചത്തതായാണ് കണക്ക്.

ഡല്‍ഹിയില്‍ ചത്തുവീണ കാക്കകളിലാണ് വൈറസ് കണ്ടെത്തിയത്. ജാഗ്രതയുടെ ഭാഗമായി ഗാസിപുര്‍ പോള്‍ട്രി മാര്‍ക്കറ്റ് അടച്ചു. മറ്റിടങ്ങളില്‍നിന്ന് ജീവനോടെ പക്ഷികളെ കൊണ്ടുവരുന്നതു വിലക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ എണ്ണൂറോളം കോഴികളാണ് ചത്തൊടുങ്ങിയത്. ഇവയില്‍ നടത്തിയ പരിശോധനയില്‍ വൈറ്‌സ ബാധ സ്ഥിരീകരിച്ചു. മേഖലയില്‍ എണ്ണായിരത്തോളം കോഴികളെ കൊന്നൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കേരളത്തില്‍ ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴയില്‍ പന്ത്രണ്ടായിരം താറാവുകളാണ് ചത്തൊടുങ്ങിയത്.

Bird flu bird flu delhi
Advertisment