Advertisment

ചെറു പെരുന്നാളിനോടനുബന്ധിച്ച് സുരക്ഷ പ്രവാസി സംഘം പുതുക്കോട് പഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലേക്ക് ബിരിയാണി നൽകി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പുതുക്കോട്: പുതുക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ ഇന്ന് ചെറുപെരുന്നാൾ ആഘോഷം. കോവിഡ് മഹാമാരിയുടെ കാലത്ത് പെരുന്നാൾ നൽകുന്ന സന്ദേശവും സന്തോഷവും പങ്കിടുകയാണ് തച്ചനടിയിലെ സുരക്ഷ പ്രവാസി സംഘം.

പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ 180 പേർക്ക് ബിരിയാണി എത്തിച്ചുകൊടുത്തുകൊണ്ടാണ് പുതുക്കോട് ഗ്രാമപഞ്ചായത്ത് ന്റെ ഈദ് ആഘോഷങ്ങളിൽ പങ്കുചേർന്നത്.

നന്മകളുടെയും സഹനങ്ങളുടെയും ധാനധർമ്മങ്ങളുടെയും പുണ്യദിനമായ ചെറിയ പെരുന്നാൾ ദിനത്തിൽ സാമൂഹിക അടുക്കളയിൽ ഇന്ന് ബിരിയാണി വിളമ്പി.

പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ടീച്ചർ പഞ്ചായത്ത് വാർഡ് മെമ്പർ ബിനീഷ് എന്നിവർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിനുവേണ്ടി ഭക്ഷണപൊതികൾ ഏറ്റുവാങ്ങി.

സുരക്ഷ പ്രവാസി സംഘം ഭാരവാഹികളായ നാസർ, ലിയഖത്ത്‌ വഹാബ് അബ്‌ദുൾ ഖാദർ ഹൈദറലി കുട്ടി എന്നിവർ പങ്കെടുത്തു.

palakkad news
Advertisment