Advertisment

വിഭവ വൈവിധ്യവുമായി വിദ്യാർത്ഥികളുടെ ബിരിയാണി മേളം.ഫിയസ്റ്റ 2020

New Update

പാലക്കാട്: സ്വാദിഷ്ടവും വൈവിധ്യവുമായ ബിരിയാണികള്‍ ഉണ്ടാക്കി ആഹാരപ്രിയരുടെ മനം കവർന്നു കല്ലടിക്കോട് പ്രൊവിഡൻസ് പ്ലാസയിലെ ഐടിഎച്ച് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻ വിദ്യാർത്ഥികൾ. കോളേജിലെ ഹോട്ടൽ മാനേജുമെന്റ് വിഭാഗം വിദ്യാർത്ഥികളാണ് ബിരിയാണി ഫിയസ്റ്റ 2020 സംഘടിപ്പിച്ചത്.

Advertisment

publive-image

ചിക്കന്‍റെയും ബീഫിന്‍റെയും മട്ടന്‍റെയും കപ്പയുടെയും രുചിനിറച്ച ബിരിയാണികൾക്കൊപ്പം മലബാറിന്‍റെ സ്വകാര്യ അഭിമാനമായ തലശ്ശേരി ബിരിയാണിയും ഉണ്ടായിരുന്നു. സുരക്ഷിത ഭക്ഷണം സൗഹൃദത്തിലൂടെ

എന്ന ആശയം വിദ്യാർത്ഥികൾക്ക് നടപ്പാക്കാനായി.

ഇഷ്ടമുള്ളതും രുചികരവുമായ ആഹാരം മേളക്കെത്തിയ ഭക്ഷണ പ്രിയർക്ക് നവ്യാനുഭവമായി. മനസ്സും ആഹാരവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. അതുകൊണ്ട് ആഹാരം പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും മനസ് പ്രസന്നമായിരിക്കണം. അതിനായി സാധാരണ ശീലങ്ങളുടെ കൂട്ടത്തില്‍ കുടുംബത്തെയോസ്നേഹിതരെയോകൂടെ കരുതുന്നത് ഉത്തമമാണെന്ന് പ്രസംഗകർ പറഞ്ഞു.

publive-image

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശരീഫ് ഉദ്ഘാടനം ചെയ്തു.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി. ഫാദർ ജോസ് കണ്ണമ്പുഴ,അച്ചൻകുഞ്ഞ്മാഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഐ ടി എച്ച് ഡയറക്ടർ ജുബിൻ കൊടിയംകുന്നേൽ സ്വാഗതവും  പ്രമോദ് കെ.ജെ നന്ദിയും പറഞ്ഞു.വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി.

biriyani feest
Advertisment