Advertisment

പാതയോരത്തെ ബിരിയാണി വിൽപനക്ക് കടിഞ്ഞാണിടുന്നു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

പ​യ്യ​ന്നൂ​ർ: ലോ​ക്​​ഡൗ​ൺ മൂ​ലം ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ബി​രി​യാ​ണി വി​ൽ​പ​ന​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി‍ന്റെ ക​ടി​ഞ്ഞാ​ൺ. ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്റെ ലൈ​സ​ൻ​സി​ല്ലാ​ത്ത വി​ൽ​പ​ന തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ  ത​ട​യു​ന്നു.

Advertisment

publive-image

ഇ​തി‍ന്റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​ൽ​പ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.ജി​ല്ല​യി​ൽ മാ​ത്രം ക​ണ്ണൂ​ർ മു​ത​ൽ പ​യ്യ​ന്നൂ​ർ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യോ​ര​ത്തും പി​ലാ​ത്ത​റ -പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ലും അ​മ്പ​തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​രി​യാ​ണി​യും കു​ടി​വെ​ള്ള​വും വി​ൽ​ക്കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കി​യ ബി​രി​യാ​ണി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രും സം​ഘ​മാ​യി വ്യാ​പാ​ര​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും ഇ​തി​ലു​ണ്ട്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ലൈ​സ​ൻ​സി​ല്ല. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും കു​ടി​വെ​ള്ള​വും ന​ൽ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​താ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്.

biriyani all news biriyani sale
Advertisment