Advertisment

'അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്'; മമ്മൂട്ടിക്ക് ആശംസയുമായി സലിം കുമാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മമ്മൂട്ടിക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാര്‍. മായാവി, അണ്ണന്‍ തമ്ബി, തസ്കരവീരന്‍, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാന്‍, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക.

publive-image

മലയാള സിനിമയുടെ നിത്യയൗവ്വനത്തിന്റെ മുഖചിത്രമായി മാറിയ മമ്മൂട്ടിക്ക് വേണ്ടി സലിം കുമാര്‍ കുറിച്ച വാക്കുകളിങ്ങനെ."66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.

ഇപ്പോള്‍ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്

ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്.

HAPPY BIRTHDAY MAMMUKKA"

birthday wishes
Advertisment