Advertisment

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. മുന്‍പൊരിക്കല്‍ മുഖ്യമന്ത്രിയും മമ്മൂട്ടിയും തമ്മിലുണ്ടായ കൂടിക്കാഴ്ച വാര്‍ത്തയായിരുന്നു.

Advertisment

publive-image

കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റിവച്ച ചിത്രം 'വണ്‍' മമ്മൂട്ടിയെ മുഖ്യമന്ത്രി കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയാണ്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയോടനുബന്ധിച്ച്‌ തിരുവനന്തപുരത്തെത്തിയപ്പോള്‍ മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു.

വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് 'വണ്‍'. ഇതിന് മുന്‍പും മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദി പങ്കിട്ടിട്ടുണ്ട്.

Advertisment