Advertisment

ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു: ഏറ്റുമാനൂര്‍ സ്വദേശിയാണ് ബിഷപ്പ്

author-image
admin
Updated On
New Update

ഗ്വാളിയോര്‍: ഗ്വാളിയോര്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു അപകടം.

publive-image

ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നടത്തിയതിനു ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം അതിരൂപതാ അംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗം കൂടിയാണ് മാര്‍ തോമസ് തെന്നാട്ട്. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്.

Advertisment