Advertisment

ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെത്രാനായിരുന്ന ബിഷപ്പ് മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാട്ടിൽ അന്തരിച്ചു...

New Update

ഇ​ടു​ക്കി: സിറോ മലബാർ സഭ ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെത്രാനായിരുന്ന ബിഷപ്പ് മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍ (77) അ​ന്ത​രി​ച്ചു. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.38നാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു​മാ​സ​ത്തോ​ള​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.

Advertisment

publive-image

ഭൗ​തി​ക ശ​രീ​രം മു​വാ​റ്റു​പു​ഴ നി​ര്‍​മ​ല മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​സം​സ്കാ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​താ ബി​ഷ​പ്പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു.

വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​മേ​ഹ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍ മൂ​ന്നു​വ​ര്‍​ഷ​മാ​യി കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും ചി​കി​ത്സ​തേ​ടി​യി​രു​ന്നു. മു​രി​ക്കാ​ശേ​രി അ​ല്‍​ഫോ​ന്‍​സ, അ​ടി​മാ​ലി മോ​ര്‍​ണിം​ഗ്സ്റ്റാ​ര്‍, എ​റ​ണാ​കു​ളം ലി​സി, രാ​ജ​ഗി​രി, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു.

അ​വ​സാ​ന കാ​ല​ത്ത് മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ ആ​ശു​പ​ത്രി​യി​ലും കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു ചി​കി​ത്സ. ര​ണ്ടാ​ഴ്ച മു​ന്പ് അ​ടി​മാ​ലി​യി​ല്‍​നി​ന്നും കോ​ല​ഞ്ചേ​രി​യി​ലെ​ത്തി​ച്ച പി​താ​വി​നെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌ ചി​കി​ത്സ തു​ട​രു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ​തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റി​ലേ​ക്ക് മാ​റ്റി.

2003ല്‍ ​കോ​ത​മം​ഗ​ലം രൂ​പ​ത വി​ഭ​ജി​ച്ച്‌ രൂ​പീ​കൃ​ത​മാ​യ ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്നു കാ​ലം ചെ​യ്ത മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍.

bishop anikuzhikattil
Advertisment