Advertisment

കുറ്റപത്രത്തിലെ അമ്പതിലേറെ രേഖകള്‍ കിട്ടിയില്ല - ബിഷപ് ഫ്രാങ്കോ കോടതിയില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങള്‍ മറച്ചുവക്കാനും നീതിപൂര്‍വമായ വിചാരണ തടയാനുമാണ് കുറ്റപത്രത്തിലെ പല രേഖകളും ലഭ്യമാക്കാത്തതെന്ന് ബിഷപ് . ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ .

രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപെട്ടു പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നടന്ന വാദത്തിലാണ് ബിഷപ്. ഫ്രാങ്കോയുടെ ആരോപണം .

കേസിലെ 34 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും 16 രേഖകളും ലഭ്യമാക്കിയിട്ടില്ല. 34 പേരുടെ സാക്ഷിമൊഴികളില്‍ ചിലരുടേത് കേസില്‍ പ്രസക്തിയില്ലാത്തതാണെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

പരാതിക്കാരിയായ ഒന്നാം സാക്ഷി ഉള്‍പ്പെടെ രണ്ടു സാക്ഷികള്‍ നല്‍കിയ മൊഴികളുടെ പകര്‍പ്പും കൈമാറിയിട്ടില്ല. മൊഴികളുടെ ഒറിജിനല്‍ കോടതിയിലായതിനാല്‍ പകര്‍പ്പു തരാനാവില്ലെന്നും പറഞ്ഞിരുന്നു. പരാതിക്കാരിയുടേയും പ്രതിയുടേയും ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ ഡിവിഡിയും ലഭ്യമാക്കിയിട്ടില്ല.

പോലീസ് ഏപ്രില്‍ ആദ്യവാരത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട രേഖകളുടെ പകര്‍പ്പ് നീതിപൂര്‍വമായ കേസ് നടത്തിപ്പിനു പ്രതിഭാഗത്തിന് അവകാശപ്പെട്ടതാണ് - ബിഷപ്‌ ഫ്രാങ്കോ കോടതിയില്‍ പറഞ്ഞു.

പ്രതിഭാഗത്തിനു നീതി ലഭിക്കുന്നതു വൈകിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചിട്ടുണ്ട്. പീഡന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. രേഖകള്‍ ലഭ്യമാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുണ്ട്.

പ്രോസിക്യൂഷന്റെ നിലപാടുകള്‍ കേട്ട കോടതി പ്രതിഭാഗത്തിന് അവകാശപ്പെട്ട രേഖകള്‍ നല്‍കാന്‍ എന്തിനാണ് മടിക്കുന്നതെന്ന് പ്രോസിക്യൂഷനോട് ചോദിച്ചു . പ്രതിഭാഗം ആവശ്യപ്പെട്ട രേഖകള്‍ കൈമാറുന്നതു സംബന്ധിച്ച് കോടതി 23 നു വിധി പ്രസ്താവിച്ചേക്കും.

franco
Advertisment