Advertisment

കാത്തിരുന്ന് ലഭിച്ച ജാമ്യ ഉത്തരവ് കൈയ്യില്‍ കിട്ടിയില്ല : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജയില്‍ മോചനം നാളെ ഉച്ചയോടെ മാത്രം

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജയില്‍ മോചനം നാളെ ഉച്ചയോടെ. ഇന്ന് രാവിലെ ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ബിഷപ്പിന്‍റെ അഭിഭാഷകന്‍റെ കൈവശം എത്തിയത് വൈകിട്ട് ആറരയോടെ മാത്രമായിരുന്നു.

ഈ ഉത്തരവ് വൈകിട്ട് 7 ന് മുമ്പ് പാലാ മജിസ്ട്രേറ്റ് കോടതിയിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെ മോചനം നീളുകയായിരുന്നു. ഉത്തരവ് തയ്യാറാക്കിയതില്‍ ഉണ്ടായ അച്ചടി പിശകാണ് ഉത്തരവ് വൈകാന്‍ കാരണമെന്ന് പറയുന്നു.

ഇനി ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് നാളെ രാവിലെ 11 മണിക്ക് കോടതി ചേരുമ്പോള്‍ കോടതിയിലെത്തിച്ചാല്‍ മാത്രമേ മജിസ്ട്രേറ്റ് ഒപ്പുവച്ച റിലീസ് ഓര്‍ഡര്‍ ഉച്ചയ്ക്ക് മുന്‍പ് സബ് ജയിലില്‍ എത്തിക്കാന്‍ കഴിയൂ. ഈ നടപടികള്‍ പൂര്‍ത്തിയാക്കി ജയില്‍ മോചനം സാധ്യമാകാന്‍ ഉച്ചവരെ സമയമെടുക്കും. ഇതോടെ ബിഷപ്പിനെ സ്വീകരിക്കാന്‍ ബൊക്കെകളുമായി കാത്തു നിന്ന വിശ്വാസികള്‍ ഉള്‍പ്പെടെ വൈകുന്നേരത്തോടെ നിരാശരായി മടങ്ങുകയായിരുന്നു.

franco
Advertisment