Advertisment

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

New Update

publive-image

Advertisment

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബിഷപ്പിനെ ഇന്നുതന്നെ ചോദ്യം ചെയ്യുമെന്നും അതിനു ശേഷം അറസ്റ്റുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനകള്‍. കേസില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് എക്‌സിക്യൂട്ടീഷവ് കമ്മിറ്റിയംഗം ജോര്‍ജ് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കഴിഞ്ഞ ദിവസം നല്‍കിയ ചോദ്യാവലിയ്ക്ക് ബിഷപ്പ് നല്‍കിയ മൊഴികളില്‍ വൈരുദ്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വൈദികരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായാല്‍ ഇന്ന് ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

ബിഷപ്പ് ഹൗസില്‍ വച്ച് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ല. വിശ്വാസികളെ പോലീസിനെതിരെ ഇളക്കിവിട്ടേക്കുമെന്ന് രഹസ്യവിവരത്തെ തുടര്‍ന്നാണിത്. ജലന്ധറിലെ പഞ്ചാബ് ആംഡ് പോലീസിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചതായിരിക്കും ചോദ്യം ചെയ്യല്‍. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി തൊട്ടടുത്തുള്ള മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് പുറപ്പെടും.

franco keralam latest
Advertisment