Advertisment

മഞ്ചേശ്വരത്ത് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് പരസ്പര ധാരണയോടെ ;സിപിഎം സ്ഥാനാര്‍ഥിയെ മാറ്റിയത് കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദം മൂലമെന്ന് ബിജെപി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മഞ്ചേശ്വരം : മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് ഒത്തുകളിയെന്ന ആരോപണം ശക്തമാക്കി ബിജെപി മഞ്ചേശ്വരത്ത് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് പരസ്പര ധാരണയോടെയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് സിപിഎം ശങ്കര്‍ റൈയെ സ്ഥാനാര്‍ഥിയാക്കിയത് ഒത്തുകളിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Advertisment

publive-image

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം ഇരുമുന്നണികളും പരസ്പര ധാരണയോടെ നടത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. പിണറായിയും കോടിയേരിയും സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയത് കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദം മൂലമാണെന്ന് ബിജെപി നേതാവ് കെ ശ്രീകാന്ത് ആരോപിച്ചു.

കപ്പിനും ചുണ്ടിനും ഇടയില്‍ ബിജെപിയ്ക്ക് മണഡലം കൈവിട്ട് പോകാന്‍ തുടങ്ങിയിട്ട് കാലമേറെയായി . 89 വോട്ടിന് കെ സുരേന്ദ്രന്‍ അടിയറവ് പറഞ്ഞ മണ്ഡലം പാര്‍ട്ടിയ്ക്ക് ഇക്കുറി അഭിമാന പ്രശ്‌നമാണ് . ശക്തമായ ത്രികോണ മത്സരം നടന്നാല്‍ വിജയം സുനിശ്ചിതമെന്ന് കരുതിയ ബിജെപിയെ ശങ്കര്‍ റൈയുടെ സ്ഥാനാര്‍ത്ഥിത്വം ഞെട്ടിച്ചു.

റൈ വിഭാഗക്കാരനായ ശങ്കര്‍ റൈ തങ്കളുടെ വോട്ട്ബാങ്കുകളില്‍ വിള്ളലുണ്ടാക്കുമെന്നത് മാത്രമല്ല ബിജെപിയുടെ പ്രശ്‌നം . ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സിഎച്ച് കുഞ്ഞമ്പുവിനെ പോലെ ശങ്കര്‍ റൈയ്ക്ക് കഴിയില്ലെന്നാണ് ബിജെപി കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ഒത്തുകളിയെന്ന ആരോപണം ഉയരുന്നത്.

Advertisment