Advertisment

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ സംഭാവന കിട്ടിയവരില്‍ മുമ്പന്‍ ബിജെപി: 977 സംഭാവനകളിലായി ബിജെപിക്ക് ലഭിച്ചത് 437.04 കോടി രൂപ: കോണ്‍ഗ്രസിന് 777 സംഭാവനകളിലായി ലഭിച്ചത് 26.658 കോടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭാവന കിട്ടിയവരില്‍ മുമ്പന്‍ ഭരണകക്ഷിയായ ബിജെപി തന്നെ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് പഠനം നടത്തി കണക്ക് പുറത്ത് വിട്ടത്.

Advertisment

publive-image

2977 സംഭാവനകളിലായി ബിജെപിക്ക് 437.04 കോടി രൂപ കിട്ടി. കോണ്‍ഗ്രസിന് 777 സംഭാവനകളിലായി 26.658 കോടി ലഭിച്ചു. ബിജെപി പ്രഖ്യാപിച്ച സംഭവനകളുടെ കണക്ക് കോണ്‍ഗ്രസും എന്‍സിപിയും സിപിഐയും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ച മൊത്തെ സംഭാവനയേക്കാള്‍ 12 ഇരട്ടിയാണ്.

ബിഎസ്പി 20,000 ത്തിന് മുകളില്‍ സംഭാവന സ്വീകരിച്ചിട്ടില്ല. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

469.89 കോടിയാണ്രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം സംഭാവനയായി ലഭിച്ചത്. എന്‍.സി.പിക്ക് 2.087 കോടിയും സിപിഎമ്മിന് 2.756 കോടിയും സിപിഐക്ക് 1.146 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 0.20 കോടിയും സംഭാവനയായി ലഭിച്ചു.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്ക് 532.27 കോടി കിട്ടിയിരുന്നു. ഇത്തവണ 18 ശതമാനം കുറവ്. കോണ്‍ഗ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41.90 കോടി കിട്ടിയപ്പോള്‍ ഇതതവണ 36 ശതമാനത്തിന്റെ കുറവ്.

ദേശീയ പാര്‍ട്ടികള്‍ക്ക് കിട്ടിയതില്‍ 161 സംഭാവനകള്‍ കോര്‍പറേറ്റ്-വ്യവസായ മേഖലകളില്‍ നിന്നാണ്. 422.04 കോടിയും ഇതതരത്തില്‍ വന്നതാണ്. സംഭാവനയുടെ 89.82 ശതമാനം. വ്യക്തിഗത ദാതാക്കളുടെ പങ്ക് 10.03 ശതമാനം മാത്രമേ വരുന്നുള്ളു. ബിജെപിക്ക് കോര്‍പറേറ്റേ്-ബിസിനസ് മേഖലയില്‍ നിന്ന് 1207 ഡൊണേഷനുകളിലായി 400.23 കോടി കിട്ടി. കോണ്‍ഗ്രസിനാകട്ടെ 19.298 കോടിയും.

Advertisment