Advertisment

ബിജെപി അധികാര മോഹികളുടെ തട്ടകമായി മാറി; അരുണാചല്‍ മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

അരുണാചല്‍പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗെഗോംഗ് അപാംഗ് പാര്‍ട്ടി വിട്ടു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ തത്വങ്ങള്‍ പാര്‍ട്ടി പിന്തുടരുന്നില്ലെന്ന് ആരോപിച്ചാണ് അപാംഗ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അപാംഗ് രാജിക്കത്ത് അയച്ചു.

ബിജെപി അധികാര മോഹികളുടെ തട്ടകമായി മാറി. അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും ഇപ്പോഴത്തെ നേതൃത്വം എതിര്‍ക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാപിത മൂല്യങ്ങളില്‍ നിന്ന് നേതൃത്വം വ്യതിചലിച്ചുവെന്നും രാജിക്കത്തില്‍ അപാംഗ് കുറ്റപ്പെടുത്തി.

 

Advertisment