Advertisment

പത്തനംതിട്ടയില്‍ ബിജെപി ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു..... കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്റെ ശ്രമം തടഞ്ഞതാണ് അക്രമത്തിനു കാരണമെന്ന് ബി ജെപി

New Update

പത്തനംതിട്ട: മല്ലപ്പള്ളി പുറമറ്റത്ത് ബി ജെ പി ബൂത്ത് ഏജന്റിനെ സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. പരിക്കേറ്റ പുറമറ്റം പുത്തന്‍പറമ്പില്‍ മനു സോമനാഥനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

സി പി എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബൂത്ത് ഏജന്റായിരുന്ന മനു തടഞ്ഞതാണ് അക്രമത്തിനു കാരണമെന്ന് ബി ജെപി ആരോപിച്ചു.

കാസര്‍ഗോട് ഉദുമയിലും സമാനമായ സംഭവം നടന്നു. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബിജെപി ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം. കാസര്‍ഗോട് ഉദുമ നിയോജക മണ്ഡലത്തിലെ 132-ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റിന് മര്‍ദനമേറ്റതെന്നാണ് പരാതി.

Advertisment