Advertisment

വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് കച്ചവടം നടന്നു ; യുഡിഎഫ് എൽഡിഎഫിന് വോട്ട് മറിച്ചുവെന്ന്  ബിജെപി സ്ഥാനാർഥി  ; 'സ്ഥാനാർഥിയായത് അപ്രതീക്ഷിതമായി'

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി എസ് സുരേഷ്. മണ്ഡലത്തിൽ യുഡിഎഫ് എൽഡിഎഫിന് വോട്ട് മറിച്ചുവെന്ന് സുരേഷ് ആരോപിച്ചു.

Advertisment

publive-image

വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫിന്റെ ബൂത്തുകൾ നിർജീവമായിരുന്നു. പോളിങ് കുറഞ്ഞതിൽ ആശങ്കയുണ്ടെന്നും സുരേഷ് പറഞ്ഞു.

അപ്രതീക്ഷിത സ്ഥാനാർഥിയായിട്ടാണ് വട്ടിയൂർക്കാവിൽ എത്തിയത്. തുടക്കത്തിൽ തനിക്ക് സ്വീകാര്യത ലഭിച്ചില്ല. താൻ സ്ഥാനാർഥിയായതോടെ ചിലർ തെറ്റായ പ്രചരണങ്ങൾ നടത്തി. തെറ്റായ പ്രചരണങ്ങളിൽ വിഷമം ഉണ്ടായെന്നും സുരേഷ് പറഞ്ഞു.

Advertisment