വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി പൂ​ട്ടാ​ൻ ത​ന്‍റെ താ​ഴും താ​ക്കോ​ലും ഉ​പ​യോ​ഗി​ക്ക​ണം ;വി​ചി​ത്ര ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ഥി ; സ്വന്തമായി മുറി തുറന്ന് കൃത്രിമം കാണിക്കാനല്ല , എതിരാളികള്‍ സ്‌ട്രോംഗ് റൂം തുറക്കാതിരിക്കാനെന്ന് വിശദീകരണം ​

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 16, 2019

നി​സാ​മാ​ബാ​ദ്:  വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി താ​ൻ ന​ൽ​കു​ന്ന താ​ഴ് ഉ​പ​യോ​ഗി​ച്ച് പൂ​ട്ട​ണ​മെ​ന്ന വിചിത്ര ആവശ്യവുമായി ഒരു സ്ഥാനാര്‍ത്ഥി. തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ര​വി​ന്ദ് ധ​ർ​മ​പു​രി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​എ​മ്മു​ക​ളും വി​വി​പാ​റ്റു​ക​ളും സൂ​ക്ഷി​ക്കു​ന്ന മു​റി പൂ​ട്ടാ​ൻ ത​ന്‍റെ താ​ഴും താ​ക്കോ​ലും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ര​വി​ന്ദ് ധ​ർ​മ​പു​രി ക​ത്ത് ന​ൽ​കി. താ​ഴും താ​ക്കോ​ലും ത​ന്‍റെ ത​ന്നെ​യാ​കു​മ്പോ​ൾ ത​നി​ക്ക് മു​റി തു​റ​ന്ന് കൃ​ത്രി​മം കാ​ണി​ക്കാ​മെ​ന്ന ചി​ന്ത​യ​ല്ല, എ​തി​രാ​ളി​ക​ൾ സ്ട്രോം​ഗ് റൂം ​തു​റ​ന്നാ​ലോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ക​ത്തി​നു​ പി​ന്നി​ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ എ​തി​രാ​ളി​ക​ൾ ഇ​തൊ​ട്ട് വി​ശ്വ​സി​ച്ച​മ​ട്ടി​ല്ല. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളും സ്ഥ​ലം എം​പി​യു​മാ​യ കെ. ​ക​വി​ത​യാ​ണ് അ​ര​വി​ന്ദ് ധ​ർ​മ​പു​രി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി.

×