Advertisment

കാസര്‍കോഡ് ബിജെപി-സിപിഐഎം സംഘര്‍ഷം; യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു

New Update

കാസര്‍കോഡ് : വോട്ടെടുപ്പിന് പിന്നാലെ കേരളം രാഷ്ട്രീയ ചേരിപ്പോരുകളുടെ ചോരക്കളമാകുന്നു. വോട്ടെടുപ്പിനെത്തുടര്‍ന്ന് കാസര്‍കോഡ് പറക്കളായിയിലുണ്ടായ സിപിഐഎം- ബിജെപി സംഘര്‍ഷത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രഡിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു.

Advertisment

publive-image

അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തക ഓമനയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വോട്ടെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂലം ഉദുമയിലും തൃക്കരിപ്പൂരിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ നടന്ന സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു.

കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു. കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.

murder attempt
Advertisment