Advertisment

ലോക്ക്ഡൗൺ ആവശ്യമായിരുന്നോ ?അതുകൊണ്ട് എന്ത് ഗുണമുണ്ടായി ? പ്രത്യാഘാതങ്ങളെന്തൊക്കെ?; കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്കയോടെ ബിജെപി 

New Update

ഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്കയോടെ ബിജെപി. രോഗ വ്യാപനത്തിന്‍റെ തുടക്കത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടികൾ അങ്ങേ അറ്റം പ്രശംസനീയമായിരുന്നെങ്കിലും രോഗം പടര്‍ന്നു പിടിക്കുന്ന ഈ ഘട്ടത്തിൽ അത് തിരിച്ചടിക്കുമോ എന്നാണ് ബിജെപി ഭയക്കുന്നത്. ലോക്ക് ഡൗൺ അടക്കം പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രതിരോധ നടപടികൾക്ക് വലിയ സ്വീകാര്യതയാണ് തുടക്കത്തിൽ കിട്ടിയത്.

Advertisment

publive-image

പ്രധാനമന്ത്രിയുടെ പിന്തുണ 83 ശതമാനം വരെ ചില സർവ്വെകളിൽ ഉയർന്നിരുന്നു. എന്നാൽ ഒരു ഇംഗ്ലീഷ് മാധ്യമം കഴിഞ്ഞയാഴ്ച നടത്തിയ സർവ്വെയിൽ ഇത് 71 ശതമാനമായി കുറഞ്ഞു.ഇപ്പോഴും വലിയൊരു വിഭാഗം പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കുന്നുണ്ട്.

എന്നാൽ കൊവിഡ് കേസുകൾ അതിവേഗം ഉയരുന്ന അവസ്ഥയാണ് രാജ്യത്ത് ഉള്ളത്. ചൈനയെ മറികടന്ന് ഇന്ത്യ പതിനൊന്നാമത് എത്തുമ്പോൾ ബിജെപി ക്യാംപിലും ആശങ്ക പടരുകയാണ്.

 

bjp covid 19 lock down
Advertisment