Advertisment

ബി.ജെ.പിക്ക് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കോര്‍പ്പറേറ്റ് കമ്പനികള്‍ നല്‍കിയത് 600 കോടിയോളം രൂപ ;  2018 വരെയുള്ള ആറുവര്‍ഷക്കാലത്തിനിടെ ഇത്രയധികം സംഭാവന നല്‍കിയത്  ഡി.എല്‍.എഫ്, ഭാരതി എന്റര്‍പ്രൈസസ് ലിമിറ്റഡ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികള്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ബി.ജെ.പിക്ക് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കോര്‍പ്പറേറ്റ് കമ്പനികള്‍ നല്‍കിയത് 600 കോടിയോളം രൂപ. ഡി.എല്‍.എഫ്, ഭാരതി എന്റര്‍പ്രൈസസ് ലിമിറ്റഡ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളാണ് 2018 വരെയുള്ള ആറുവര്‍ഷക്കാലത്തിനിടെ ഇത്രയധികം സംഭാവന നല്‍കിയത്.

Advertisment

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആര്‍) മൂന്നു പ്രത്യേക അനലിറ്റിക്കല്‍ സ്റ്റഡീസ് നടത്തിയ അവലോകനത്തിലാണ് ഇതു കണ്ടെത്തിയത്.

publive-image

2014-നുശേഷം രാജ്യത്തെ ദേശീയപാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം ഫണ്ടിങ് നടത്തിയത് സത്യ ഇലക്ടറല്‍ ട്രസ്റ്റാണ്. ഇതു പീന്നീട് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് എന്ന പേരിലേക്കു മാറ്റിയിരുന്നു. ഈ ട്രസ്റ്റിന്റെ ഭാഗമാണ് ഡി.എല്‍.എഫും ഭാരതി ഗ്രൂപ്പും. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതലാണ് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ഒന്നാംസ്ഥാനത്തെത്തിയത്. അതുവരെ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റായിരുന്നു ഈ സ്ഥാനത്ത്.

2012 മുതല്‍ 2018 വരെ കോണ്‍ഗ്രസിന്റെ പ്രധാന ഫണ്ടിങ് നടത്തുന്നതും പ്രുഡന്റാണ് എന്നതാണു കൗതുകം. എന്നാല്‍ 81.15 കോടി രൂപ മാത്രമാണ് ഇക്കാലയളവില്‍ കിട്ടിയത്.

കോര്‍പ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനായി രൂപീകരിച്ചവയാണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍. ഇതിന്റെ വാര്‍ഷിക ഇടപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം.

കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ബി.ജെ.പിക്ക് കോര്‍പറേറ്റുകളില്‍ നിന്നു സംഭാവനയായി ലഭിച്ചത് 915.59 കോടി രൂപയെന്ന് എ.ഡി.ആര്‍ നടത്തിയ അവലോകനത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു.

https://www.huffingtonpost.in/entry/bjp-modi-govt-political-funding-crores_in_5d2b61aae4b02a5a5d5ca0a8

Advertisment