Advertisment

പശ്ചിമ ബംഗാളിൽ ബിജെപി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ കുറച്ചുകാണാൻ കഴിയില്ലെന്നും പ്രശാന്ത് കിഷോർ

New Update

publive-image

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ കുറച്ചുകാണാൻ കഴിയില്ലെന്നും പ്രശാന്ത് കിഷോർ. എന്നാല്‍ ബിജെപി 100 സീറ്റ് കടക്കില്ലെന്നും തൃണമൂല്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കരുത്തുറ്റ നേതാവ് മമത ബാനര്‍ജിയാണെന്നും മമതയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് അഭിപ്രായപ്പെട്ടു.

ആദ്യ നാല് റൗണ്ടുകളിൽ വളരെ കടുത്ത പോരാട്ടമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ അത് അർഥമാക്കുന്നത് ബിജെപി അതിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും തൃണമൂലുമായി കടുത്ത പോരാട്ടമാണ് നേരിടുന്നത് എന്നാണ്. മത്സരത്തെ കുറച്ചുകാണുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന തന്റെ ജോലിയുടെ ഭാഗമല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment