Advertisment

ബീഹാറിലെ ബിജെപി-ജെഡിയു സഖ്യം സച്ചിന്‍-സെവാഗ് കൂട്ടുകെട്ട് പോലെയെന്ന് രാജ്‌നാഥ് സിങ്‌

New Update

publive-image

Advertisment

പാട്‌ന: ബീഹാറിലെ ബിജെപി-ജെഡിയു കൂട്ടുകെട്ടിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ് ഓപ്പണിങ് കൂട്ടുകെട്ടിനോട് ഉപമിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എല്ലാം ചെയ്‌തെന്ന് താന്‍ അവകാശപ്പെടില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാകില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭാഗല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

മുഖ്യമന്ത്രിയെന്ന നിലയില്‍ നിതീഷ് കുമാര്‍ എന്തൊക്കെ ചെയ്തുവെന്നതിനെ സംബന്ധിച്ച് പിന്നീട് ചര്‍ച്ചയാകാം. എന്നാല്‍ ആര്‍ജെഡിയുടെ ഭരണകാലവും നിതീഷിന്റെ ഭരണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

അന്ന് മോശം ഭരണമായിരുന്നെങ്കില്‍ ഇന്ന് നല്ല ഭരണമായിരുന്നുവെന്നും എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനം ആകെ മാറിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Advertisment