Advertisment

കര്‍ണാടകത്തില്‍ ബിജെപി മുമ്പോട്ടു വയ്ക്കുന്നത് രാമനും കര്‍ഷകനുമെന്ന പുതിയ മുദ്രാവാക്യം ! ഗോരക്ഷയിലൂന്നിയുള്ള പ്രചാരണ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 150 സീറ്റ്. സംസ്ഥാനത്തെ മൂന്നു മേഖലകള്‍ പൂര്‍ണമായും കാവിവത്ക്കരിക്കും ! ഹൈദ്രാബാദ് മാതൃകയില്‍ കര്‍ണാടകയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം വേണമെന്ന് സംസ്ഥാന നേതൃത്വം. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമിത്ഷാ നേരിട്ടെത്തും. ജനസേവക യാത്രയെന്ന പേരിലെ സമ്മേളനങ്ങളുടെ ചുമതല മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് !

New Update

publive-image

Advertisment

ബംഗളുരു: കര്‍ണാടകയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ഒരുക്കങ്ങളുമായി ബിജെപി സംസ്ഥാന നേതൃത്വം. നിലവിലെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങള്‍ക്ക് പുറമെ മറ്റു പ്രദേശങ്ങളിലേക്ക് പാര്‍ട്ടിയുടെ അടിത്തര വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കവിഞ്ഞ ദിവസം ഷിമോഗയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തെരഞ്ഞടുപ്പിനായി സ്വീകരിക്കേണ്ട തന്ത്രങ്ങളും ആവിഷ്‌ക്കരിച്ചു.

ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനസേവക യാത്ര എന്ന പേരില്‍ പ്രത്യേക ജില്ലാ സമ്മേളനം സംഘടിപ്പിക്കും. മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കാണ് ഇതിന്റെ ചുമതല. അഞ്ചംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്.

മുന്‍ കോണ്‍ഗ്രസ് നേതാക്കളും ഈ സമ്മേളനങ്ങളുടെ നടത്തിപ്പിന്റെ ചുമതലയിലുണ്ട്. എസ് സോമശേഖര്‍, രമേശ് ജാര്‍ക്കഹോളി എന്നീ നേതാക്കള്‍ക്കാണ് ചുമതല.

publive-image

ഹൈദ്രാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ പ്രചാരണ രീതിതന്നെയാകും കര്‍ണാടകയിലും നടപ്പാക്കുക. അമിത്ഷാ അടക്കമുള്ളവര്‍ ബംഗളുരുവില്‍ എത്തി പ്രചാരണത്തിന് നേതൃത്വം കൊടുക്കും. തെക്കേ ഇന്ത്യയില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി കര്‍ണാടക പൂര്‍ണമായും പിടിച്ചടക്കുകയെന്നാണ് ബിജെപി ചിന്തിക്കുന്നത്.

മുപ്പത് ജില്ലകളിലും ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ മൂന്നു മേഖലകള്‍ പൂര്‍ണമായും കാവിവത്ക്കരിക്കണെമന്നാണ് പാര്‍ട്ടി തീരുമാനം. മംഗലാപുരം, ബെല്‍ഗാം, മൈസൂര്‍ മേഖലകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഗോരക്ഷ എന്ന ഉത്തരേന്ത്യന്‍ പ്രചാരണ തന്ത്രത്തിനൊപ്പം രാമനും കര്‍ഷകനും എന്ന മുദ്രാവാക്യമുയര്‍ത്തിയാകും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഗോവധ നിരോധന നിയമത്തിന്റെ സാധ്യകള്‍ പരിശോധിക്കാനും

കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം പാസായത് പാര്‍ട്ടിക്ക് കൂടുതല്‍ ഗുണകരമാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും തീരുമാനമായി. സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കാട്ടീല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 194 ഭാരവാഹികളും പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രി യെഡ്യൂരപ്പ യോഗത്തില്‍ ഒരു ദിവസം മുഴുവനും പങ്കെടുത്തതും ശ്രദ്ധേയമായി.

 

bjp Karnataka news
Advertisment