Advertisment

മീ ടൂ ക്യാമ്പയിനെ അവഹേളിച്ച് ബി.ജെ.പി വനിതാ നേതാവ്; സ്ത്രീകള്‍ക്കു ജയിക്കാനുള്ള കുറുക്കുവഴിയെന്ന് ആക്ഷേപം

New Update

Advertisment

മീ ടൂ ക്യാമ്പയ്‌നെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് ഉഷ താക്കൂര്‍. സ്ത്രീകള്‍ക്ക് ജയിക്കാനുള്ള കുറുക്കുവഴിയാണ് മീ ടൂ കാമ്പെയ്‌നെന്നാണ് ഉഷ പറഞ്ഞത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ചില സ്ത്രീകള്‍ ആരോപണം ഉന്നയിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ജീവിതത്തിന്റെ മൂല്യങ്ങള്‍ അടിയറവെച്ചുകൊണ്ട് ഇത്തരം വിജയം നേടരുതെന്നും അവര്‍ പറഞ്ഞു.

‘വിജയിക്കാന്‍ സ്ത്രീകള്‍ കുറുക്കുവഴി ആശ്രയിക്കുകയാണ്. അവര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി ധാര്‍മ്മിക മൂല്യങ്ങള്‍ അടിയറവെക്കുകയാണ്. ഇത്തരം വിജയം അര്‍ത്ഥശൂന്യമാണ്.’ എന്നാണ് അവര്‍ പറഞ്ഞത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇവരുടെ പ്രസ്താവന വന്നിരിക്കുന്നത്. ഒരു ഡസനോളം സ്ത്രീകളാണ് എം.ജെ അക്ബറിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ആരോപണങ്ങള്‍ അക്ബര്‍ തന്നെ കൈകാര്യം ചെയ്യട്ടെയെന്നു പറഞ്ഞ് സ്വയം മാറിനില്‍ക്കുകയാണ് ബി.ജെ.പി ചെയ്തത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലയെന്ന നിലപാടാണ് എം.ജെ അക്ബര്‍ സ്വീകരിച്ചത്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് പറഞ്ഞാണ് അദ്ദേഹം ഈ നിലപാടിനെ ന്യായീകരിച്ചത്.

Advertisment