Advertisment

രാജസ്ഥാനില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍

author-image
admin
New Update

Advertisment

തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ദൗസയിലെ ബി.ജെ.പി എം.പി ഹരിഷ് മീണ പാര്‍ട്ടിവിട്ടു. ഭാവിയില്‍ കോണ്‍ഗ്രസിനൊപ്പം സഹകരിക്കുമെന്ന് ഹരിഷ് പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുന്‍പ് സംസ്ഥാന പൊലീസ് മേധാവിയായിരുന്നു ഹരിഷ്. മീണ വിഭാഗത്തില്‍പ്പെട്ട വോട്ടുകളില്‍ ബി.ജെ.പിയുടെ മുഖമായിരുന്നു ഹരിഷ്.

ഗുജ്ജറുകളുടെ മേഖലയില്‍ വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ഹരിഷിന്റെ മാറ്റം ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാജേഷ് പൈലറ്റും, മകന്‍ സച്ചിന്‍ പൈലറ്റും മത്സരിച്ച് ജയിച്ച മണ്ഡലമായിരുന്നു ദൗസ.

അതേസമയം രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും മത്സരിക്കും. രണ്ടു നേതാക്കളും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയായിരുന്നു സംയുക്ത പത്രസമ്മേളനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അശോക് ഗെലോഹ്ട്ടിന്റെയും ആവശ്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്ന് സച്ചന്‍ പൈലറ്റ് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി കരുതപ്പെടുന്നവരാണ് സച്ചിന്‍ പൈലറ്റും അശോക് ഗലോട്ടും. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമിടയില്‍ ബന്ധം വഷളായതായി ഊഹാപോഹങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ടു നേതാക്കളും മത്സരത്തില്‍നിന്ന് മാറിനില്‍ക്കണമെന്നും പ്രചരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Advertisment