Advertisment

തൃണമൂൽ കോൺഗ്രസ് എം എൽ എ. സത്യജിത് വിശ്വാസിന്റെ കൊലപാതകം: കുറ്റപത്രത്തിൽ ബിജെപി ദേശീയ നേതാവിന്‍റെ പേരും

New Update

publive-image

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം എൽ എ. സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി ദേശീയ നേതാവിന്‍റെ പേരും. ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്‍റായ മുകുൾ റോയിയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ മുകൾ റോയിയെ സി.ഐ.ഡി. ചോദ്യം ചെയ്തിരുന്നു.

Advertisment