Advertisment

നേതൃത്വം ഒറ്റപ്പെടുത്തുന്നു; മുൻ കേന്ദ്രമന്ത്രി ജയ്‌സിങ് റാവു ഗായക്‌വാഡ്‌ ബിജെപി വിട്ടു; ബിജെപിയെ വളർത്തിക്കൊണ്ടുവരാൻ പരിശ്രമിച്ചവരെ ഇപ്പോൾ പാർട്ടിക്ക് ആവശ്യമില്ലെന്ന് ഗായക്‌വാഡ്

New Update

ഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയും മറാത്താവാഡയിൽനിന്നുള്ള പ്രമുഖ ബി.ജെ.പി. നേതാവുമായ ജയ്‌സിങ് റാവു ഗായക്‌വാഡ്‌ പാർട്ടിവിട്ടു. നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന ആരോപണമാണ് പാർട്ടി വിടാനുള്ള കാരണമായി പറയുന്നത്.

Advertisment

publive-image

ഗായക്‌വാഡ് പാട്ടീൽ എൻ.സി.പി.യിൽ ചേരുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.മുൻ മന്ത്രിയും ബി.ജെ.പി.യുടെ പ്രമുഖ നേതാവുമായിരുന്ന ഏക്‌നാഥ് ഖഡ്‌സേ പാർട്ടിവിട്ട് എൻ.സി.പി.യിൽ ചേർന്നതിനു പിന്നാലെയാണ് ജയ്‌സിങ്ങും എൻ.സി.പി.യിലേക്കെത്തുന്നത്.

നേരത്തേ മഹാരാഷ്ട്രയിലും ഗായക്‌വാഡ് മന്ത്രിയായിരുന്നിട്ടുണ്ട്. തനിക്ക് പാർലമെന്‍റ് അംഗമോ നിയമസഭാംഗമോ ഒന്നും ആവേണ്ടതില്ലെന്നുമാൻ പാർട്ടി വിട്ട ഏക്‌നാഥ് ഖഡ്‌സേ പറയുന്നത്. എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തന്റെ അവസരങ്ങളെല്ലാം സംസ്ഥാന നേതൃത്വം നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ബിജെപിയെ വളർത്തിക്കൊണ്ടുവരാൻ പരിശ്രമിച്ചവരെ ഇപ്പോൾ പാർട്ടിക്ക് ആവശ്യമില്ലെന്നും ഗായക്‌വാഡ് കൂട്ടിച്ചേർത്തു.

bjp leader
Advertisment