Advertisment

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ പന്തെറിയാന്‍ 'സന്ദീപ് വാര്യരും'; പുതിയ താരത്തെ കണ്ട് അമ്പരന്ന് ആരാധകരും

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. കളിക്കാര്‍ക്കൊപ്പം ആരാധകരും അതിനുള്ള കാത്തിരിപ്പിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും വാര്‍ത്തകള്‍ പിന്തുടരുന്ന തിരക്കിലാണ് കളിപ്രേമികള്‍.

എന്നാല്‍ ഗൂഗിളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ താരങ്ങളുടെ വിവരങ്ങള്‍ തിരയുന്നവര്‍ തീര്‍ച്ചയായും അമ്പരക്കും. മൈതാനത്ത് കണ്ടുപരിചയം പോലുമില്ലാത്ത ഒരു താരത്തിന്റെ ചിത്രം ടീമംഗങ്ങളുടെ ഒപ്പമുണ്ടെന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

അത് മറ്റാരുമല്ല, ബിജെപി നേതാവ് സന്ദീപ് വാര്യറുടെ ചിത്രമാണ് ടീമിലെ ബൗളര്‍മാരുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാര്യരുടെ ചിത്രത്തിന് പകരം ആളുമാറി ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ചിത്രം ഇടം പിടിക്കുകയായിരുന്നു.

ഗൂഗിളിന്റെ ഈ അബദ്ധം നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സന്ദീപ് വാര്യർ തന്നെ ഇതിലൊരു ട്രോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. #selftroll എന്ന ഹാഷ്ടാഗിലാണ് സന്ദീപ് ട്രോൾ പോസ്റ്റ് ചെയ്തത്.

https://www.facebook.com/Sandeepvarierbjp/posts/4279153695459697

Advertisment