Advertisment

കാശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്‌മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ വച്ചാണ് മൂവരേയും വെടിവെച്ചതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. വസീം അഹ്‌മദ് ബാരിയുടെ സുരക്ഷക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് ഹാജരായിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങൾ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അനുശോചനം അറിയിക്കുകയും ചെയ്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരും ആക്രമണത്തെ അപലപിച്ചു.

Advertisment