Advertisment

പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്ന് ബിജെപി നേതാവ് : എങ്കില്‍ വന്ദേമാതരം ഒന്നു പാടി കേള്‍പ്പിക്കുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ : ദേശീയ ഗീതത്തിന്റെ ഒരു വരിപോലും പാടാനറിയാതെ പരുങ്ങി നേതാവും

New Update

മുറാദാബാദ്: പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്ന് വിമര്‍ശിച്ച ബിജെപി നേതാവിനോട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍. എന്നാൽ ദേശീയ ​​ഗീതത്തിന്റെ ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ പരുങ്ങി നിൽക്കുകയായിരുന്നു ബിജെപി നേതാവ് ശിവം അഗര്‍വാള്‍.

Advertisment

publive-image

ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന ബിജെപിയുടെ സങ്കൽപ് റാലിക്കിടെയാണ് ഒരു സ്വകാര്യ ചാനലിന്റെ റിപ്പോട്ടർ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തിയത്.

പ്രാദേശിക പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടിയതെന്നും അവർ ദേശീയ ​​ഗീതത്തോട് അനാദരവ് കാണിക്കുകയാണെന്നും ശിവം അ​ഗർവാൾ പറഞ്ഞു. ഇതിനിടയിൽ ശിവത്തോട് വന്ദേമാതരം പാടാൻ റിപ്പോട്ടർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒരുവരി പോലും പാടാനാകാതെ പരുങ്ങുകയായിരുന്നു അദ്ദേഹം.

Advertisment