Advertisment

ബിരിയാണി ചെമ്പിൽ ചാരായം വാറ്റ്:മൂന്ന് ബി ജെ പി പ്രവർത്തകർ പിടിയിൽ

author-image
സത്യം ഡെസ്ക്
New Update

തൃശ്ശൂര്‍: ചാരായം വാറ്റുന്നതിനിടെ മൂന്ന് ബിജെപിക്കാര്‍ പിടിയില്‍. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമല്‍ (30) എന്നിവരാണ് പിടിയിലായത്. ജോബിയും ലിജുവും ബിജെപി പ്രവര്‍ത്തകരാണ്.

Advertisment

 

publive-image

കുഴിക്കാട്ടുശേരി കാരൂര്‍ ഭാഗത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നാണ് 700 ലിറ്റര്‍ വാഷും സ്റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും ഉള്‍പ്പെടെ ആളൂര്‍ പൊലീസ് ഇവരെ പിടികൂടിയത്.

രണ്ടര മാസം മുമ്പ് ഇറ്റലിയില്‍ നിന്നും വീട് പണിയുടെ ആവശ്യത്തിനായി വന്നതാണ് ജോബി. ഇയാളുടെ കാരൂര്‍ ഭാഗത്തെ വീട്ടില്‍നിന്നാണ് സംഘത്തെ പിടികൂടിയത്.

മറ്റ് രണ്ടുപേരും ഡ്രൈവര്‍മാരാണ്. ആയിരം ലിറ്റര്‍ കൊള്ളുന്ന വലിയ ബിരിയാണിച്ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കോവിഡ് 19ന്റെയും ലോക്ഡൗണിന്റെയും കാലത്ത് ചാരായം വാറ്റുന്നതായി ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

ആളൂര്‍ എസ്ഐ കെ എസ് സുശാന്തും അഡീഷണല്‍ എസ്ഐമാരായ സത്യന്‍, രവി, എഎസ്ഐമാരായ ദാസന്‍, സന്തോഷ്, ജിനുമോന്‍, സാജന്‍ എസ്സിപിമാരായ സുനില്‍, എ ബി സുനില്‍കുമാര്‍, സിപിഒമാരായ സുരേഷ് കുമാര്‍, അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

arrested 2 more arrested
Advertisment