Advertisment

മോഹന്‍ലാല്‍ അക്ഷയ് കുമാര്‍ വീരേന്ദര്‍ സേവാഗ് - ലോക്സഭാ സ്ഥാനാര്‍ഥി ലിസ്റ്റില്‍ 70 ഓളം സെലിബ്രിറ്റികളെ രംഗത്തിറക്കാന്‍ ബിജെപി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 70 ഓളം സെലിബ്രിറ്റികളെ രംഗത്തിറക്കി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ഗ്ലാമര്‍ ഇലക്ഷനാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .

publive-image

മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും മാധുരി ദീക്ഷിതും സണ്ണി ഡിയോളും ഉള്‍പ്പെടെയുള്ള പ്രമുഖ സെലിബ്രിറ്റികളെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത ബി ജെ പി പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് .

publive-image

പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് . തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.

publive-image

സിനിമാ, കലാ-സാംസ്‌കാരികം, കായികം, ആരോഗ്യം മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. ഇതിലൂടെ ഇവരുടെ വിജയത്തേക്കാള്‍ ഉപരി ബിജെപിയുടെ സ്ഥാനാര്‍ഥി ലിസ്റ്റിനു ദേശീയ ശ്രദ്ധ കൊണ്ടുവരുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

publive-image

എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ അത് നിക്ഷേധിക്കുകയുമാണ്.

bjp mohanlal
Advertisment