Advertisment

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ബി​ജെ​പി​യി​ല്‍ ചേര്‍ന്നു; മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്

New Update

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വ​ച്ച എം​എ​ല്‍​എ രാ​ഹു​ല്‍ സിം​ഗ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​ത്. ദാ​മോ​യി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യ രാ​ഹു​ല്‍ സിം​ഗ് ആ​ക്ടിം​ഗ് സ്പീ​ക്ക​ര്‍ രാ​മേ​ശ്വ​ര്‍ ശ​ര്‍​മ​യ്ക്കാ​ണ് രാ​ജി ന​ല്‍​കി​യ​ത്.

Advertisment

publive-image

14 മാ​സ​ത്തോ​ളം ഞാ​ന്‍ കോ​ണ്‍​ഗ്ര​സു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്, പ​ക്ഷേ തനി​ക്ക് വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നാ​യി​ല്ല. എ​ല്ലാ പൊ​തു​ക്ഷേ​മ പ​ദ്ധ​തി​ക​ളും ദാ​മോ​യി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ഞാ​ന്‍ മ​ന​സോ​ടെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ദാ​മോ വ​ലി​യ ഉ​യ​ര​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. രാ​ഹു​ല്‍ സിം​ഗ് പ​റ​ഞ്ഞു.

ഇ​തോ​ടെ 230 അം​ഗ നി​യ​മ​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി 87ആ​യി കു​റ​ഞ്ഞു. ജൂ​ലൈ​യി​ല്‍ കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യ മ​ന്ധ​ത​യി​ല്‍ നി​ന്നു​ള്ള നാ​രാ​യ​ണ്‍ പ​ട്ടേ​ല്‍, ബ​ഡാ മ​ല്‍​ഹേ​ര​യി​ല്‍ നി​ന്നു​ള്ള പ്ര​ദ്യും സിം​ഗ് ലോ​ധി, നേ​പ്പാ​ന​ഗ​റി​ല്‍ നി​ന്നു​ള്ള സു​മി​ത്ര​ദേ​വി കാ​സ്‌​ദേ​ക്ക​ര്‍ എ​ന്നി​വ​രും സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ല്‍ നി​ന്ന് രാ​ജി​വെ​ക്കു​ക​യും ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യി​ല്‍ ചേ​രു​ക​യും ചെ​യ്തു.

BJP MEMBERSHIP
Advertisment