Advertisment

പരിപാവനമായ ക്ഷേത്ര പരിസരത്ത് മറ്റുള്ളവര്‍ വരുന്നത് ക്ഷമിക്കാനാകില്ല, അത് പാപമാണ്, നമ്മള്‍ അവരുടെ മോസ്‌കില്‍ പോകാറില്ലല്ലോ?: യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ

New Update

നൈനിറ്റാള്‍: അമ്പലത്തിന്റെ പരിസരത്ത് വെച്ച് മുസ്ലീം യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും, ഗഗന്‍ദീപ് സിങ് എന്ന സബ് ഇന്‍സ്‌പെക്ടര്‍ അവനെ ചേര്‍ത്ത് പിടിച്ച രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമുഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉത്തരാഖണ്ഡിലെ ഗര്‍ജിയ ദേവി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അമ്പല പരിസരത്ത് വെച്ച് യുവാവിനെ കയ്യേറ്റം ചെയ്തത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അന്യ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം.

Advertisment

publive-image

എന്നാല്‍ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍. ഹിന്ദുക്കളുടെ പരിപാവനമായ ക്ഷേത്ര പരിസരത്ത് മറ്റുള്ളവര്‍ വരുന്നത് ക്ഷമിക്കാനാകില്ല, അത് പാപമാണ്. നമ്മള്‍ അവരുടെ മോസ്‌കില്‍ പോകാറില്ലല്ലോ പിന്നെന്തിനിവര്‍ അമ്പല പരിസരത്ത് വരുന്നു. എന്ത് ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്? തുക്രാല്‍ ചോദിച്ചു.

വീട്ടിലെത്തിയ രണ്ട് ദളിത് സ്ത്രീകളെയും, ടോള്‍ പ്ലാസയിലെ യുവാക്കളെയും അടിച്ച സംഭവത്തില്‍ വിവാദത്തിലായ വ്യക്തിയാണ് തുക്രാല്‍. അമ്പല പരിസരത്ത് ഇത്തരത്തില്‍ മറ്റുള്ളവര്‍ വരുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളെ നേരിടാന്‍ ഹിന്ദു സേനയെ രംഗത്തിറക്കുമെന്നും തുക്രാല്‍ പറഞ്ഞു.

Advertisment