Advertisment

പോലീസ് സ്‌റ്റേഷനില്‍ കയറി പോലീസുകാരനെ തല്ലി ബിജെപി എംഎല്‍എ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

New Update

ഭോപ്പാല്‍: ബിജെപി എംഎല്‍എ പോലീസ് കോണ്‍സ്റ്റബിളിനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. മധ്യപ്രദേശിലെ ബിജെപിയുടെ എംഎല്‍എയായ ചമ്പാലാല്‍ ദേവഡെയാണ് പോലീസുകാരനെ മര്‍ദ്ദിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്തിക്കാണ് എംഎല്‍എയുടെ കൈയ്യുടെ ചൂടറിയേണ്ടി വന്നത്.

Advertisment

publive-image

വെള്ളിയാഴ്ചയായിരുന്നു സംഭവം, ഉദയനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ദേവ്ഡയുടെ മരുമകന്‍ അവിടെ നിന്നും വെള്ളം തട്ടിപ്പറിച്ച് കുടിച്ചു. വിലക്കുള്ള സ്ഥലത്ത് കയറിയാണ് ഇയാള്‍ വെള്ളം തട്ടിപ്പറിച്ച് കുടിച്ചത്. ഇത് ചോദ്യം ചെയ്ത് എത്തിയ സന്തോഷ് ഇയാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഇത് എംഎല്‍എയെ അറിയിച്ചതോടെ ചിലര്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് കോണ്‍സ്റ്റബിളിന്റെ മുഖത്ത് രണ്ടു തവണ അടിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഇതെല്ലാം കൃത്യമായി പതിഞ്ഞിട്ടുണ്ട്.

സംഭവത്തെതുടര്‍ന്ന് എംഎല്‍എയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനും, കയ്യേറ്റം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും സ്‌റ്റേഷന്‍ ചാര്‍ജ്ജുള്ള ശിവ രഖുവന്‍ശി പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല.

Advertisment