വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ തട്ടിക്കൊ​ണ്ടു​വന്ന് യു​വാ​ക്കള്‍ക്ക് നല്‍കാം – ബിജെപി എംഎല്‍എയുടെ വാക്ധാനം​. ജനപ്രതിനിധികളുടെ വിവരക്കേട് എഴുന്നള്ളിക്കല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു !

മനോജ്‌ നായര്‍
Tuesday, September 4, 2018

മും​ബൈ: കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്‍ഹയെ വധിക്കുമെന്ന് ബിജെപി എം എല്‍ എയുടെ മകന്‍ ഭീക്ഷണി മുഴക്കി വിവാദത്തിലായതിനു പിന്നാലെ മഹാരാഷ്ട്രയില്‍ മറ്റൊരു ബിജെപി എം എല്‍ എ കൂടി വിവരക്കേട് വിളിച്ചുപറഞ്ഞ്‌ വിവാദത്തില്‍.

വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ യു​വാ​ക്ക​ൾ​ക്കാ​യി താ​ൻ ത​ട്ടി​ക്കൊ​ണ്ടു​വ​രു​മെ​ന്നാണ് ഇവിടെ ബി​ജെ​പി എം​എ​ൽ​എയുടെ വിവാദ പ്രസ്താവന. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ രാം ​ക​ദം ആ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന.

ത​ന്‍റെ ഫോ​ൺ ന​മ്പ​ർ യു​വാ​ക്ക​ൾ​ക്കു ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന. “പെ​ൺ​കു​ട്ടി​ക​ൾ നി​ര​സി​ച്ചാ​ൽ നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി എ​ന്‍റെ അ​ടു​ത്തു​വ​രി​ക. 100 ശ​ത​മാ​നും നി​ങ്ങ​ളെ ഞാ​ൻ സ​ഹാ​യി​ക്കും.

പ​ക്ഷെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ചെ​യ്യു. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വി​വാ​ഹം ചെ​യ്യാ​ൻ നി​ങ്ങ​ൾ​ക്ക് അ​വ​ളെ കൈ​മാ​റും’- എം​എ​ൽ​എ പ​റ​ഞ്ഞു.

ഘ​ട്‌​കോ​പ്പ​റി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​യ രാം ​ക​ദ​മി​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ വ്യാ​പ​ക വി​മ​ര്‍​ശ​മാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്‍​സി​പി എം​എ​ല്‍​എ​യാ​യ ജി​തേ​ന്ദ്ര അ​വ്ഹാ​ദ് ആ​ണ് വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഷെ​യ​ര്‍ ചെ​യ്ത​ത്.

×