Advertisment

പിറന്നാള്‍ ദിനത്തില്‍ ഭാര്യ അറിയാതെ ബിജെപി നേതാവ് കാമുകിയ്‌ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു , അപ്രതീക്ഷിതമായി ഭാര്യ കടന്നുവന്നു ; പിന്നെ നടന്നത് പൊരിഞ്ഞ അടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയെയും കൂടെ താമസിച്ചിരുന്ന യുവതിയെയും എംഎല്‍എയുടെ ഭാര്യ പരസ്യമായി മര്‍ദിച്ചു. കഴിഞ്ഞദിവസം പന്ധര്‍ഖവ്ഡയില്‍ എംഎല്‍എയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം.  യാവത്മാല്‍ എംഎല്‍എ രാജു തോഡ്‌സാമിനെയും കാമുകി പ്രിയ ഷിന്‍ഡെയുമാണ്   ഭാര്യ അര്‍ച്ചന തോഡ്‌സാം തല്ലിയത്.

Advertisment

publive-image

എംഎല്‍എയായ രാജു തോഡ്‌സാമും, ബിജെപി പ്രവര്‍ത്തകയായ പ്രിയങ്ക ഷിന്‍ഡെയും നിലവില്‍ ഒരുമിച്ചാണ് താമസം. എന്നാല്‍ അര്‍ച്ചന തോഡ്‌സാമുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയായിരുന്നു എംഎല്‍എ സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. ഇതിനിടെയാണ് ഭാര്യ എംഎല്‍എയുടെ ജന്മദിനാഘോഷവേദിയില്‍ പ്രതിഷേധവുമായെത്തിയത്.

എംഎല്‍എയുടെ ജന്മദിനത്തോട്  അനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം ജന്മദിനാഘോഷ പരിപാടിയും ഒരുക്കി. തുടര്‍ന്ന് കബഡി മത്സരത്തിനുശേഷം എംഎല്‍എ കേക്ക് മുറിക്കുമ്പോളായിരുന്നു ഭാര്യയുടെ രംഗപ്രവേശം.

ആഘാഷവേദിയിലേക്ക് ഓടിയെത്തിയ അര്‍ച്ചന തോഡ്‌സാം പ്രിയങ്ക ഷിന്‍ഡെയെയാണ് ആദ്യം കൈകാര്യം ചെയ്തത്. ചെരിപ്പൂരി പ്രിയങ്കയെ തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. ഇതിനിടെ പ്രിയങ്കയെ രക്ഷിക്കാനെത്തിയ എംഎല്‍എയ്ക്കും ഭാര്യയുടെ മര്‍ദനമേറ്റു. സംഭവം എന്തെന്നറിയാതെ ആളുകള്‍ ഓടിക്കൂടിയതോടെ രംഗം കൂടുതല്‍ വഷളായി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇടപെട്ടാണ് അര്‍ച്ചനയെ പിന്തിരിപ്പിച്ചത്.

 

Advertisment