Advertisment

ലജ്ജാകരം ! ബിജെപി എംപിയുടെ കാൽ കഴുകിയ വെള്ളം അമൃതു പോലെ കുടിക്കുന്ന പാർട്ടി പ്രവര്‍ത്തകന്റെ ചിത്രം വിവാദത്തില്‍ ! അതിലെന്താണ് തെറ്റെന്ന്‍ എംപിയുടെ ചോദ്യം

New Update

publive-image

Advertisment

ജാർഖണ്ഡിൽ ഇന്നലെ നടന്ന സംഭവമാണ്. ജാർഖണ്ഡിലെ ഗൊഡ്ഡ ലോക്‌സഭാമണ്ഡലത്തിലെ ബിജെപി എം.പി യായ നിശികാന്ത് ദുബെ ഒരു പാലത്തിന്റെ ഉദ്ഘാടനത്തിനു ഗൊഡ്ഡയിൽ എത്തിയപ്പോഴാണ് ഈ അരോചകദൃശ്യം അരങ്ങേറിയത്.


ജാർഖണ്ഡിൽ അതിഥികളെ സ്വീകരിക്കുന്നത് അവരുടെ കാൽ കഴുകിയാണ് . അതാണ് ആദിവാസി പാരമ്പര്യം. അതിലെന്താണ് തെറ്റ് ? - നിശികാന്ത് ദുബെ 

publive-image

പാർട്ടി വർക്കറായ പവൻ ഷാ , എം.പി യുടെ കാൽകഴുകിയശേഷം ആ മലിനജലം സ്റ്റേജിൽവച്ചു പരസ്യമായി കുടിക്കുകയായിരുന്നു.

ഇതിന്റെ ചിത്രങ്ങൾ എം.പി തന്നെ തന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്തശേഷം ഇങ്ങനെ കുറിച്ചു ." ഇന്ന് ഞാൻ പാർട്ടിയുടെ വെറുമൊരു താഴെത്തട്ടിലെ പ്രവർത്തകനായി മാറപ്പെട്ടു."

publive-image

സംഗതി ട്രോൾ ആയതോടെ ന്യായീകരണവുമായി എം.പി വീണ്ടും രംഗത്തെത്തി. അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു ......

" ജാർഖണ്ഡിൽ അതിഥികളെ സ്വീകരിക്കുന്നത് അവരുടെ കാൽ കഴുകിയാണ് . അതാണ് ആദിവാസി പാരമ്പര്യം. അതിലെന്താണ് തെറ്റ്? സ്ത്രീകൾ എല്ലാ ചടങ്ങുകളിലും ഇത് ചെയ്യാറുണ്ട്.

publive-image

ഇതിലിത്ര കുറ്റം കാണുന്നതെന്തിനാണ്? എങ്കിൽ മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കുക. മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ എന്തിനാണ് കാൽ കഴുകിയതെന്ന് ?"

publive-image

ന്യായീകരണങ്ങളും വാദഗതികളും തള്ളിക്കളഞ്ഞ ജനം ട്രോളുകൾ ഇപ്പോഴും തുടരുകയാണ്. ജനാധിപത്യത്തെപ്പറ്റിയും ,പൗരാവകാശങ്ങളെപ്പറ്റിയുമുള്ള വികലമായ ധാരണകൾ വച്ചുപുലർത്തുന്ന ചില ജനപ്രതിനിധികൾ ഇപ്പോഴും സ്വയം വിഡ്ഢിവേഷം കെട്ടുകയാണ്.

kanappurangal bjp comady
Advertisment