Advertisment

'ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യും' ; . മോദിജിയും അമിത് ഷായും നിങ്ങളെ രക്ഷിക്കാന്‍ വരില്ല' ; ബിജെപി എംപി

New Update

ഡല്‍ഹി:  ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വെറുപ്പുളവാക്കുന്ന പ്രസ്താവനയുമായി വീണ്ടും ബിജെപി നേതാക്കള്‍.

Advertisment

'ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യും' ബിജെപി എംപിയായ പര്‍വേഷ് വര്‍മയുടേതാണ് ഈ പ്രസ്താവന. എ.എന്‍.ഐ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പരസ്യമായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

publive-image

'ലക്ഷകണക്കിന് ആളുകള്‍ ഷഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക്‌ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. അവര്‍ നിങ്ങളുടെ വീടുകളിലേക്കെത്തും. നിങ്ങളുടെ പെണ്‍മക്കളേയും സഹോദരിമാരേയും അവര്‍ ബലാത്സംഗം ചെയ്യും. കൊലപ്പെടുത്തുകയും ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് സമയമുണ്ട്. മോദിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ല' പര്‍വേഷ് വര്‍മ പറഞ്ഞു.

'ഡല്‍ഹി തിരഞ്ഞെടുപ്പ് ചെറുതായി കാണേണ്ട ഒന്നല്ല. രാജ്യത്തിന്റെ ഐക്യത്തിനും സ്ഥിരതക്കും വേണ്ടിയുള്ളതാണ്. ഫെബ്രുവരി 11-ന് ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഒരു മണിക്കൂര്‍ സമയം മതി. ഷഹീന്‍ബാഗില്‍ ഒന്നും അവശേഷിപ്പിക്കില്ല' പര്‍വേഷ് വര്‍മ പറഞ്ഞു.

 

Advertisment