ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി ; കര്‍ണാടകയ്ക്കു ശേഷം ഉന്നംവെച്ചിരിക്കുന്നത് ആന്ധ്രയെ ? ;  ജഗന്‍ മോഹന്‍ റെഡ്ഢിയെ കൂടെ നിര്‍ത്താന്‍ അമിതാ ഷായുടെ ശ്രമം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, August 23, 2019

ഡല്‍ഹി : ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം. കര്‍ണാടകയ്ക്കു ശേഷം ബിജെപി ഉന്നം വെച്ചിരിക്കുന്നത് ആന്ധ്രയെയാണ്. ഇതിനായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയെ കൂടെ നിര്‍ത്താനാണ് അമിതാ ഷായുടെ തീരുമാനം.

ഓരോ സംസ്ഥാനങ്ങള്‍ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. കര്‍ണാടകം നേരത്തെ ബിജെപി പിടിച്ചതാണ്. കേരളത്തില്‍ അത്രപെട്ടെന്ന് ഭരണം പിടിക്കുക അസാധ്യമാണ്. തമിഴ്നാട്ടില്‍ എഐഎഡിഎംകെ ബിജെപിക്കൊപ്പം നില്‍ക്കുന്നു. ഇനിയുള്ളത് തെലങ്കാനയും ആന്ധ്രയുമാണ്.

അമിത് ഷാ ചെയര്‍മാനായ സമിതിയില്‍ ജഗനും ആന്ധ്ര മുഖ്യമന്ത്രി ജഗനെ അന്തര്‍ സംസ്ഥാന കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമാക്കാന്‍ ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ തന്ത്രമാണെന്നാണ് നിരിക്ഷണം.

നേരത്തെ പലഘട്ടങ്ങളിലും ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇദ്ദേഹം ബിജെപിയുടെ ശത്രുപക്ഷത്താണ്. ഈ സാഹചര്യത്തിലാണ് ബിജെപി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്.

×