Advertisment

പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചെയർമാൻ /വൈസ് ചെയർമാൻ, & പ്രസിഡൻറ്/ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലേക്ക് 28, 30 തിയ്യതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ സ്ഥാനാർഥികൾക്ക് യാതൊരുവിധ പിന്തുണയും നല്‍കില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്.

എൽഡിഎഫ് - യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെയും പിന്തുണയ്ക്കിക്കില്ലെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ മികച്ച പ്രകടനമായിരുന്നു ബിജെപി കാഴ്ചവച്ചത്. 28 സീറ്റുകളില്‍ വിജയിച്ച് നഗരസഭ ഭരണം എന്‍ഡിഎ നിലനിര്‍ത്തിയിരുന്നു. 12 സീറ്റുകള്‍ വിജയിച്ച് യുഡിഎഫ് രണ്ടാമതെത്തിയപ്പോള്‍ ആറു സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫ് മൂന്നാമതായി.

Advertisment