Advertisment

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം....പകല്‍ ബിജെപി വക്താവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നു...സ്പീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്...സത്യപ്രതിജ്ഞ സമയം വരെ നിശ്ചയിച്ചു...അവസാനം ഡെപ്യൂട്ടി സ്പീക്കര്‍ സത്യപ്രതിജ്ഞ കൂടിയാലോചനകള്‍ക്കു ശേഷമെന്ന് പറയുന്നു...ഒടുവില്‍ അര്‍ദ്ധരാത്രിയില്‍ ഡോ. പ്രമോദ് സാവന്ത് പരീക്കറുടെ പിന്‍ഗാമി.....ഗോവ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു....സത്യപ്രതിജ്ഞ രാത്രി 2മണിക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പനാജി: ഗോവയിൽ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതി‍‍ജ്ഞ ചെയ്തു.അർദ്ധരാത്രിവരെ നീണ്ട നാടകീയതകൾക്ക് ഒടുവിലായിരുന്നു സത്യപ്രതിജ്ഞ. ഡോ.പ്രമോദ് സാവന്ത്,പരീക്കറുടെ പിൻഗാമി.

Advertisment

publive-image

ഒരുദിവസം നീണ്ട് നിന്ന അനിശ്ചിതങ്ങൾക്കൊടുവിലാണ് ഗോവയിൽ ചിത്രം വ്യക്തമായത്. പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും ഘടക കക്ഷികളുടെ അവകാശവാദങ്ങൾ നടപടികൾ വീണ്ടും വൈകിപ്പിച്ചു.

രണ്ട് ഘടകകക്ഷികളുടെ എംഎൽഎമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെ കേന്ദ്ര നിരീക്ഷകൻ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ അർദ്ധരാത്രി 12 മണിയോടെ രാജ്ഭവനിലെത്തി.

 

ഗോവ പോലെ ചെറിയ സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ഘടകകക്ഷികളുടെ ആവശ്യത്തെ ബിജെപി എതിർത്തെങ്കിലും സമ്മർദ്ദം ശക്തമായപ്പോൾ വഴങ്ങി.ബിജെപി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലും ഭിന്നത ഉയർന്നു.

പ്രമോദ് സാവന്തിനൊപ്പം ,വിശ്വിജിത്ത് റാണെ ,സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൾക്കർ എന്നിവരുടെ പേരും ഉയർന്നതോടെ ചർച്ചകൾ നീണ്ടു.വൈകിട്ട് അമിത്ഷാ എത്തി എംഎൽഎമാരെ കണ്ടതിന് ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.

Advertisment