Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു....കേരളത്തില്‍ 12 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, പത്തനംതിട്ട പട്ടികയിലില്ല, ആദ്യപട്ടികയിൽ ആകെ 182 പേർ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.

Advertisment

publive-image

കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചില്ല. ആകെ 12 സീറ്റുകളിലാണ് ഇപ്പോൾ സ്ഥാ‍നാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിലില്ല.

  • കാസർകോട് - രവീഷ് തന്ത്രി
  • കണ്ണൂർ - സി കെ പത്മനാഭൻ
  • വടകര - വി കെ സജീവൻ
  • കോഴിക്കോട് - കെ പി പ്രകാശ് ബാബു
  • മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ
  • പൊന്നാനി - വി ടി രമ
  • പാലക്കാട് - സി കൃഷ്ണകുമാർ
  • ചാലക്കുടി - എ എൻ രാധാകൃഷ്ണൻ
  • എറണാകുളം - അൽഫോൺസ് കണ്ണന്താനം
  • കൊല്ലം - കെ വി സാബു
  • ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ
  • തിരുവനന്തപുരം - കുമ്മനം രാജശേഖരൻ

ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും. ബാക്കി മുതിർന്ന നേതാക്കളും മണ്ഡലങ്ങളും ഇങ്ങനെയാണ്:

പ്രധാനരാഷ്ട്രീയനേതാക്കളും മണ്ഡലങ്ങളും:

  • മോദി - വാരാണസി
  • അമിത് ഷാ - ഗാന്ധിനഗർ
  • രാജ്‍നാഥ് സിംഗ് - ലഖ്‍നൗ
  • സ്മതി ഇറാനി - അമേഠി
  • മുസഫർ നഗർ - സഞ്ജീവ് കുമാർ ബല്യാൻ
  • ഗൗതംബുദ്ധ് നഗർ - ഡോ. മഹേഷ് കുമാർ
  • മഥുര - ഹേമ മാലിനി
  • ബദായൂം - സംഘ്‍മിത്ര മൗര്യ
  • ബറേലി - സന്തോഷ് കുമാർ ഗാങ്‍വാർ
  • ഉന്നാവോ - സാക്ഷി മഹാരാജ്
  • ലഖ്‍നൗ - രാജ്‍നാഥ് സിംഗ്
  • അമേഠി - സ്മൃതി ഇറാനി
  • മുംബൈ സെൻട്രൽ നോർത്ത് - പൂനം മഹാജൻ
  • അരുണാചൽ ഈസ്റ്റ് - കിരൺ റിജ്‍ജു
  • ബെല്ലാരി - ദേവേന്ദ്രപ്പ
  • ഉത്തർകന്നഡ - അനന്ത്കുമാർ ഹെഗ്‍ഡെ
  • ദക്ഷിണകന്നഡ - നളിൻ കുമാർ കട്ടീൽ
  • തുംകൂർ - ജി എസ് ബസവരാജു
  • ബംഗളുരു നോർത്ത് - സദാനന്ദഗൗഡ
Advertisment