Advertisment

രാജേട്ടനില്ലാത്ത പ്രാഥമിക പട്ടികയുമായി ബിജെപി ! നേമത്ത് കുമ്മനവും സുരേഷ് ഗോപിയും പട്ടികയില്‍. വി മുരളീധരനില്ലെങ്കില്‍ കഴക്കൂട്ടത്ത് കെ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് സിനിമാ-സീരിയല്‍ താരം കൃഷ്ണകുമാര്‍ ! തൃശൂരില്‍ സന്ദീപ് വാര്യര്‍. വട്ടിയൂര്‍ക്കാവില്‍ പോരാട്ടത്തിനിറങ്ങുക വിവി രാജേഷും. കാസര്‍കോട്ട് ഉദുമയിലെ അബ്ദുള്ളക്കുട്ടിയും. 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ ഈ മാസം തന്നെ. പ്രാഥമിക പട്ടികയില്‍ ഇടം പിടിക്കാതെ ശോഭാ സുരേന്ദ്രനും പിഎം വേലായുധനും !

New Update

publive-image

Advertisment

കൊച്ചി: ബിജെപിയുടെ നിയമസഭയിലെ പ്രതിനിധി ഒ രാജഗോപാലിനെ ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം. രാജഗോപാലിനെ ഒഴിവാക്കിയുള്ള ആദ്യഘട്ട പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമര്‍പ്പിച്ചത്.

മണ്ഡലങ്ങളെ എ, ബി, സി ക്ലാസുകളായി തിരിച്ചാണ് പട്ടിക നല്‍കിയത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, സി കൃഷ്ണകുമാര്‍, സന്ദീപ് വാരിയര്‍ എന്നിവരെ നിയോഗിക്കാനാണ് തീരുമാനം.

സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബിജെപി പക്ഷത്തുള്ള മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായിരുന്ന ജേക്കബ് തോമസ്, ടി.പി സെന്‍കുമാര്‍, സി.വി ആനന്ദബോസ് എന്നിവരും പട്ടികയിലുണ്ട്. നേമത്ത് കുമ്മനം രാജശേഖരന്‍, സുരേഷ്‌ഗോപി ഇവരില്‍ ഒരാളാകും മത്സരിക്കുക.

തിരുവനന്തപുരം സെന്‍ട്രലില്‍ സിനിമാ-സീരിയല്‍ താരം കൃഷ്ണകുമാറിനെയോ എസ് സുരേഷിനെയോ മത്സരിപ്പിക്കും. വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷിനാണ് സാധ്യത. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മല്‍സരിക്കും.

കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ ബിഎല്‍ സുധീര്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍, ചെങ്ങന്നൂരില്‍ എംടി രമേശ്, തൃപ്പൂണിത്തുറയില്‍ പിആര്‍ ശിവശങ്കര്‍ എന്നിവരും മത്സരിക്കാനാണ് സാധ്യത.

തൃശൂരില്‍ സന്ദീപ് വാരിയര്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കുന്നുണ്ട്. മണലൂരില്‍ എഎന്‍ രാധാകൃഷ്ണന്‍, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍, മഞ്ചേശ്വരത്ത് കെ ശ്രീകാന്ത് എന്നിവരെ മല്‍സരിപ്പിച്ചേക്കും.

കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി മത്സരിക്കും. ഈ മാസം തന്നെ ഈ 40 മണ്ഡലങ്ങളില്‍ ആരൊക്കെ മല്‍സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

bjp kochi news
Advertisment