Advertisment

'മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും'-തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്താവന വിവാദത്തിൽ

New Update

publive-image

Advertisment

ചെന്നൈ: മാധ്യമങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലയുടെ പ്രസ്താവന വിവാദത്തിൽ. തമിഴ്‌നാടില്‍ ബി.ജെ.പിയുടെ പൊതുയോഗത്തില്‍ ആയിരുന്നു പരാമര്‍ശം.

'മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും - അണ്ണാമലൈ പറഞ്ഞു.

കേന്ദ്രമന്ത്രിയായ തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഇത് നടപ്പാക്കും. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യിൽ സുരക്ഷിതമാണെന്നുമായിരുന്നു പരാമർശം. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്.

തമിഴ്നാട് അധ്യക്ഷനായിരുന്ന എൽ മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ച പശ്ചാത്തലത്തിലാണ് അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷ പദവിയിലെത്തിയത്.

Advertisment